Projects Implemented by Assistant Secretary

വിഷയം :- അസി. സെക്രട്ടറിമാര്‍ നിര്‍വഹിക്കുന്ന പ്രോജക്ടുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ച

to See the Main Page on Projects Implemented by Assistant Secretary Click Here

പഞ്ചായത്ത് വകുപ്പിലെ ജോലിഭാരം എന്നത് ഒരു പുതിയ വിഷയം അല്ല. അനുദിനം പെരുകുന്ന വിഷയവൈവിദ്ധ്യങ്ങളെ എങ്ങനെ കൈവെള്ളയിലൊതുക്കുന്നു എന്നതുമാത്രമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

സര്‍ക്കാര്‍ 07-02-2013 തീയതിയിലെ G.O.MS.No.51-2013-LSGD ,   19-04-2013 തീയതിയിലെ G.O.MS.No.152-2013-LSGD എന്ന ഉത്തരവിലൂടെ സംസ്ഥാനത്തെ 864 ഗ്രാമപ്പഞ്ചായത്തുകളില്‍ ജൂണിയര്‍ സൂപ്രണ്ടിന് സമാനമായ അസിസ്റ്റന്‍റ് സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ചുകൊണ്ട് ഉത്തരവായി.

click here to get the G.O.

ടി ഉദ്യോഗസ്ഥരെ  11-01-2010 തീയതിയിലെ Circular No.45838-IA1-09-LSGD പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയോ ഘടകസ്ഥാപനങ്ങളിലെയോ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തുവന്നിരുന്ന കുടുംബശ്രീ സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി ചുമതല സ്ഥിരമായി ഏല്‍പ്പിക്കുകയും ചെയ്തു.  Click Here to get the Circular

അസി. സെക്രട്ടറിമാരുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും സര്‍ക്കാര്‍ 10-06-2013 തീയതിയിലെ  G.O.MS.No.218-2013-LSGD നമ്പര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലുറപ്പുപദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍, കുടുംബശ്രീ സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി,  സാക്ഷരത – പഞ്ചായത്ത് തല കോഓര്‍ഡിനേറ്റര്‍, അക്ഷയ – പഞ്ചായത്ത് തല കോഓര്‍ഡിനേറ്റര്‍, സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വിതരണം, തൊഴില്‍ രഹിത വേതനം – അന്വേഷണം, വിതരണം, ആസ്തി രജിസ്റ്റര്‍     തയ്യാറാക്കല്‍, സൂക്ഷിപ്പ്,  ഭരണസമിതി – സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗങ്ങളില്‍ സെക്രട്ടറിയോടൊപ്പം പങ്കെടുക്കല്‍‌, കോടതികളില്‍ ഹാജരാകല്‍, വ്യവഹാരനടത്തിപ്പ് തുടങ്ങിയവ അദ്ദേഹത്തിന്‍ പ്രധാന ചുമതലകളായി ഉത്തരവില്‍ പറയുന്നു.

Click Here to Get the G.O.

അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകളില്‍ അര്‍പ്പിതമായ അധികചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് കൂടുതല്‍ ജീവനക്കാര്‍ ആവശ്യമായ പശ്ചാത്തലത്തില്‍ ശാസ്ത്രീയമായ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഗ്രാമപ്പഞ്ചായത്തുകളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കണമെന്ന് ഒമ്പതാം സംസ്ഥാന ശമ്പള പരിഷ്ക്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം.

ഗ്രാമപ്പഞ്ചായത്തുകളില്‍ ഇപ്പോഴും 1982ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് നിലവിലുള്ളതെന്നും 1994ല് പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നതോടെ ജോലി ഭാരത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായെന്നും ഒരു എല്‍.ഡി.ക്ലാര്‍ക്ക് തസ്തിക മാത്രമാണ് 1982നു ശേഷം പുതുതായി അനുവദിച്ചതെന്നും അന്വേഷണ സമിതി വിലയിരുത്തിയിരുന്നു.

ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ തസ്തിക അനുവദിച്ചത്.

ജോലിഭാരം ലഘൂകരിക്കാനായി എടുത്ത ഒരു നടപടിയായിരുന്നോ അസിസ്റ്റന്‍റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കല്‍ എന്നറിയില്ല. അത്, പഞ്ചായത്തിലെ ജോലിഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമായോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ G.O.MS.No.59-2014-LSGD dated 22-03-2014 എന്ന  ഉത്തരവിലൂടെ പഞ്ചായത്തുകളിലെ അസിസ്റ്റന്‍റ് സെക്രട്ടറിമാരെ വികേന്ദ്രീകൃതാസൂത്രണ പദ്ധതികളിലെ എസ്.സി., എസ്.ടി. പ്രോജക്ടുകളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥരായി നിയമിച്ചിരിക്കുന്നു.      click here to get the G.O.

വി.ഇ.ഒ.മാരില്‍നിന്നും കുറച്ച് പ്രോജക്ടുകളും സെക്ഷനുകളും അസി. സെക്രട്ടറിക്കു നല്‍കിക്കൊണ്ട് അദ്ദേഹത്തെ ഒരു നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ഉയര്‍ത്തിയതിലൂടെ പ്ലാന്‍ക്ലാര്‍ക്ക് എന്ന ഓമനപ്പേരിലറിയപ്പെടുന്ന സെക്ഷന്‍ ക്ലാര്‍ക്കുമാരുടെ ജോലിഭാരം പൂര്‍വ്വാധികം വര്‍ദ്ധിച്ചതായി നിരീക്ഷിക്കപ്പെടുന്നു.
ഒരേ ശൈലിയിലുള്ള പ്രോജക്ടുകളുടെ എസ്.സി.വിഭാഗവും പൊതുവിഭാഗവും രണ്ടു സ്ഥലങ്ങളില്‍ കൈകാര്യം ചെയ്യപ്പെടുന്നതിന്‍റെ ആശയക്കുഴപ്പങ്ങളും പലയിടത്തുമുണ്ട്. ചിലയിടത്തെങ്കിലും പട്ടികജാതി ഭവനം പുനരുദ്ധാരണം സ്പില്‍ഓവര്‍ പ്രോജക്ട് വി.ഇ.ഒ.യും പുതിയ പ്രോജക്ട് അസി. സെക്രട്ടറിയും കൈകാര്യം ചെയ്യുന്നുണ്ടാകണം. അടുത്ത വര്‍ഷം ഇതു രണ്ടും സ്പില്‍ഓവറായാല്‍ പട്ടികജാതി ഭവനം പുനരുദ്ധാരണം (13-14) വി.ഇ.ഒയും പട്ടികജാതി ഭവനം പുനരുദ്ധാരണം (14-15) അസി. സെക്രട്ടറിയും കൈകാര്യം ചെയ്യുന്നതും കാണാന്‍ കഴിഞ്ഞേക്കും.
അസി. സെക്രട്ടറിയുടെ പ്ലാന്‍ ക്ലാര്‍ക്കായി മറ്റൊരു ക്ലാര്‍ക്കിനെ ചുമതലപ്പെടുത്തിയ പഞ്ചായത്തുകള്‍ക്ക് അഭിനന്ദനങ്ങള്‍. Two Heads are better than One. മാത്രമല്ല, വികേന്ദ്രീകൃതാസൂത്രണം എന്ന സെക്ഷനെ അടുത്തറിയാന്‍ പുതിയ ഒരാള്‍ക്കുകൂടി അവസരം ലഭിക്കുകയും ചെയ്തല്ലോ.
യുവജന വികസന പരിപാടി എന്ന വിഭാഗവും ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഏതെല്ലാം പ്രോജക്ടുകള്‍ ചെയ്യാം, ഏതൊക്കെ ചെയ്തു വിജയിച്ചു, ഏതൊക്കെ പരാജയപ്പെട്ടു, വിജയകാരണം, പരാജയകാരണം… ഇത്തരം കാര്യങ്ങള്‍ പരസ്പരം കൈമാറാന്‍ ഒരു വേദിയുണ്ടാക്കാനെങ്കിലും കഴിഞ്ഞാല്‍ ഇരുട്ടുമുറിയില്‍, ഇല്ലാത്ത, കറുത്ത പൂച്ചയെ തപ്പുന്ന നമ്മള്‍ക്ക് അതു വലിയൊരു ഉപകാരമാകും എന്നു ഞങ്ങള്‍ കരുതുന്നു.
അസി. സെക്രട്ടറിക്ക് ബില്‍ ബുക്ക് കിട്ടാന്‍ വൈകിയതുമൂലം നിരവധി പഞ്ചായത്തുകളില്‍ തുക ചെലവഴിക്കാന്‍ സാധിച്ചില്ല. സാങ്കേതിക കാരണങ്ങളാല്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ നിര്‍വ്വഹണപുരോഗതിയില്‍ പിറകിലാകിപ്പോകുന്ന ത.സ്വ.ഭ.വ. അസി. എന്‍ജിയീര്‍മാര്‍ക്കൊപ്പമോ, അല്ലെങ്കില്‍, അതിലും പിറകിലോ ആയിപ്പോയി പല അസി. സെക്രട്ടറിമാരുടെയും നിര്‍വ്വഹണപുരോഗതി. സെക്രട്ടറിയുടെ ഡി.ഡി.ഒ. കോഡ് ഉപയോഗിക്കാമോ, ആശ്രയ പ്രോജക്ട് ചെയ്യാമോ, വിവാഹധനസഹായം വിതരണം ചെയ്യാമോ, തുടങ്ങി നിരവധി സംശയങ്ങളുമായി ഇരുട്ടില്‍ത്തപ്പുന്ന ഞങ്ങളുടെ ചെറിയ വലിയ ചിന്തകളിലേക്ക് അങ്ങയുടെ ചിന്താശകലങ്ങള്‍കൂടി പകര്‍ന്ന് വെളിച്ചം പകരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദയവായി താങ്കളുടെ നിര്‍ദ്ദേശങ്ങള്‍

ഈ പോസ്റ്റിനു താഴെ കമെന്‍റ് ആയിട്ടോ,

panchayathhelpdesk@gmail.com, manurappal@gmail.com എന്നീ ഈ-മെയില്‍ വിലാസങ്ങളിലേക്കോ അയയ്ക്കാന്‍ അപേക്ഷിക്കുന്നു.

ലഭ്യമായ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്

PanchayathHelpDesk.BlogSpot.In എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

അതിനാല്‍

നിര്‍ദ്ദേശങ്ങള്‍ അയച്ചവരും അയയ്ക്കാത്തവരും എല്ലാംതന്നെ

ബ്ലോഗിലെ പുതിയ വിവരങ്ങള്‍ പരിശോധിച്ച് തിരുത്തലുകള്‍ നിര്‍ദ്ദേശിക്കണമെന്നും അപേക്ഷിക്കുന്നു.

 

to See the Main Page on Projects Implemented by Assistant Secretary Click Here

Leave a comment